എല്ലാവർക്കും മുൻപിൽ ചിരിച്ചു കളിച്ചു നടന്നെങ്കിലും അവൾക്കുള്ളിൽ ഒരു അന്ഗ്നി പർവതം എരിയുകയായിരുന്നു. പതിവ് പോലെ തിങ്കളാഴ്ച വെളുപ്പിനെ തന്നെ ബാഗും എടുത്ത് തിരുവനന്തപുരത്തേക്കു പോകാൻ ഇറങ്ങി അതും മൗനമായി എല്ലാവരോടും യാത്ര പറഞ്ഞ്. ശരണ്യ ഒഴിച്ച് ബാക്കി എല്ലാവരും തങ്ങളെ പിരിഞ്ഞു വീണ്ടും പോകുന്നതിനാണ് ഈ സങ്കടം എന്ന് തെറ്റിദ്ധരിച്ചിരുന്നു. ട്രെയിൻ കയറിയ അവൾക്കു ചുറ്റും വല്ലാത്തൊരു മൂകതയായിരുന്നു ഇനി എന്ത് എന്ന സമസ്യയുമായി അവൾ ഇരുന്നു. അവളുടെ ചിന്തകൾ പിരിമുറുകും മുൻപേ തൊട്ടടുത്തു അരവിന്ദ് സ്ഥാനം ഉറപ്പിച്ചിരുന്നു. അവന്റെ മുഖത്ത് നോക്കാൻ പോലും അവൾ