Aksharathalukal

Aksharathalukal

മായാമൊഴി 💖 01

മായാമൊഴി 💖 01

4.1
30.6 K
Love Drama Classics Inspirational
Summary

ഗ്ലാസിൽ ഒഴിച്ചു വച്ചിരിക്കുന്ന ചുവന്ന ദ്രാവകത്തിലേക്ക് നുരയുന്ന സോഡാ ആദരവോടെ ചേർക്കുന്നതിനിടയിലാണ് റൂം ബോയുടെ പിറകേ അറക്കുവാൻ കൊണ്ടുപോകുന്ന മൃഗത്തെപ്പോലെ അവൾ അറച്ചറച്ചു കയറിവന്നത്.ഗ്ലാസ്സിലെ നുരയുന്ന ദ്രാവകം ചുണ്ടോടു ചേർക്കുന്നതിടയിൽ അയാൾ തലയുയർത്തി വിരണ്ടഭാവത്തോടെ ഭയവിഹ്വലമായ മിഴികളോടെ അകത്തേക്കു കയറുന്ന അവളുടെ മുഖത്തേക്ക് പാളിനോക്കി.ചുണ്ടിലും നഖങ്ങളിലും കടും നിറങ്ങളിലുള്ള ചായവുംതേച്ചു ഷാമ്പൂ തേച്ചു പാറിപ്പറക്കുന്ന മുടിയിഴകളുമുള്ള ഒരു രൂപത്തെയാണ് പ്രതീക്ഷിച്ചതെങ്കിലും മുമ്പിലെത്തിപ്പെട്ടത് നേരേ വിപരീതമായിരുന്നു.ഭംഗിയായി ഞൊറിഞ