“ഈശ്വരനായിരിക്കുമല്ലെ എന്നെക്കൊണ്ട് ഇന്നും ആശുപത്രിയിൽ വരുവാൻ തോന്നിച്ചത് ……”അവൾ തന്നെ ഉണ്ടാക്കികൊണ്ടു വരികയും അവൾതന്നെ ഉപ്പില്ലെന്നു കുറ്റംപറയുകയും ചെയ്തിരിക്കുന്ന ഉപ്പുമാവു മുഴുവൻ കഴിച്ചശേഷം അവളെ കളിയാക്കുന്നതു പോലെ അവളുടെ മുഖത്തുനോക്കി വിരൽ നക്കിത്തുടച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് അവളുടെ ചോദ്യം .“മായ ഇന്നു വന്നില്ലെങ്കിലും എവിടെയാണെങ്കിലും ഞാൻ തപ്പി പിടിക്കുമായിരുന്നു……”അയാൾ ചിരിയോടെ മറുപടി കൊടുത്തു.“അതെങ്ങനെ ……അതിനു നിങ്ങൾക്കെൻറെ നാടോ….വീടോ….മൊബൈൽഫോൺ നമ്പറോ….ജോലിചെയ്യുന്ന കടയോഒന്നും അറിയില്ലല്ലോ …. പിന്നെങ്ങനെ കണ്ടുപിടിക്