“ഇന്നലെയൊന്നും ഈ പാട്ട മൊബൈൽ മൊബൈൽ ഫോൺ കയ്യിൽ കണ്ടില്ലല്ലോ ദിവസവും ഫോൺ എടുക്കാറില്ലെ…..”അയാളുടെ ചോദ്യം കേട്ടതും ചുമരിനോടു ചാരി ചേർന്നിരുന്നുകൊണ്ടു മൊബൈൽ ഡിസ്പ്ലേയിലുള്ള മോളുടെ ഫോട്ടോയിൽ നോക്കി ആസ്വദിച്ചുകൊണ്ടിരുന്ന അവൾ രൂക്ഷമായി അയാളെ നോക്കി.“ആരെങ്കിലും ആരെങ്കിലും വിളിച്ചാൽ എടുക്കുവാനും …..അത്യാവശ്യമുണ്ടെങ്കിൽ തിരിച്ചുവിളിക്കാനുമുള്ളതല്ലേ ഫോൺ …അതിനെനിക്ക് ഈ പാട്ട മൊബൈൽ മതി…..”നേരത്തേയും അവളുടെ മൊബൈലിനെ കുറിച്ചുകുറ്റം പറഞ്ഞപ്പോൾ അവൾ ദേഷ്യപ്പെട്ടത് ഓർത്തുകൊണ്ടുതന്നെയാണ് അയാൾ മനപ്പൂർവം ചോദിച്ചത് .“ദേഷ്യം വരുമ്പോഴുള്ള അവളുടെ മൂർച്ചയേറിയ