ഗിരീശൻ കാർ അവന്റെ ഭാര്യയുടെ വീട്ടിലെ പോർച്ചിൽ കയറ്റിയിട്ടു... എല്ലാവരും ഇറങ്ങി അകത്തേക്ക് പോയതിനുശേഷമാണ് അവൻ കാറിൽനിന്നിറങ്ങിയത്... ഗിരീശൻ ഗെയ്റ്റുകടന്ന് റോഡിലേക്കിറങ്ങി... പിന്നെ തന്റെ ഫോണെടുത്ത് പ്രകാശന്റെ നമ്പറിലേക്ക് വിളിച്ചു.... മറുതലക്കൽ പ്രകാശൻ കോളെടുത്തു... \"എന്താണ് ഗിരീശാ... നിനക്ക് എന്നെ സഹായിക്കാനോ എന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കൂടെ നിൽക്കാനോ താൽപര്യമില്ലാത്തവനല്ലേ... പിന്നെയെന്തിനാണ് ഇപ്പോഴൊരു വിളി... ഓ ചിലപ്പോൾ നിന്റെ സഹായമില്ലാതെ അവളെ ഞാൻ കണ്ടുപിടിച്ചോ എന്നറിയാനാണോ... ആര് സഹായിച്ചില്ലേലും എനിക്ക് പ്രശ്നമല്ല അവളെവിടെപ്പോയാലു