സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 56 “അവനെ വിവാഹം കഴിക്കാൻ നടക്കുന്നത് അവളാണ്... ശ്രുതി.” “അതെങ്ങനെ ശരിയാകും? അപ്പോൾ സിഇഒ?” സ്വാഹ വല്ലാത്ത ആലോചനയോടെ പറഞ്ഞു. എന്നാൽ അമൻ പറഞ്ഞത് വേറെ ഒന്നായിരുന്നു. “എനിക്ക് നിൻറെ മുഖം ഒന്ന് ഇപ്പോൾ കാണാൻ വല്ലാതെ ആഗ്രഹം തോന്നുന്നു. സാധാരണ പെൺകുട്ടികളെപ്പോലെ നിനക്ക് കുശുമ്പ് ഒക്കെ വരുമോ എന്നറിയേണ്ടേ?” “എൻറെ ഏട്ടാ... എനിക്ക് അങ്ങനെയൊന്നും തോന്നുന്നില്ല. എൻറെ മനസ്സിൽ അതൊന്നുമല്ല ഇപ്പോൾ ഉള്ളത്...” അതുകേട്ട് അമൻ ചിരിയോടെ ഇപ്രാവശ്യം തറവാട്ടിൽ ഓണത്തിന് പോയപ്പോൾ ഉണ്ടായ സംഭവവികാസങ്ങൾ അവളെ പറഞ്ഞു കേൾപ്പിച്ചു. എല്ലാം കേട്ടു കഴിഞ്ഞപ്പോൾ സ്