അല്പ നേരം അവിടെ അതേ നിൽപ്പ് നിന്ന ശേഷം പൂർണി തന്റെ നിറഞ്ഞ് വരുന്ന കണ്ണുകളൊന്ന് അമർത്തി തുടച്ചിട്ട് രേവതിയുടെ അടുത്തേക്ക് ചെന്നു...\"\"\" രേവുമ്മേ, ഞാൻ ഇറങ്ങാട്ടോ... \"\"\" മുഖത്തൊരു ചിരി വരുത്തി അതും പറഞ്ഞ് അവൾ പുറത്തേക്ക് നടന്നു...\"\"\" ഏഹ്.. പോകുവാണോ? എന്താ ഇത്ര ധൃതി..? വന്നല്ലേ ഉള്ളൂ.. പിന്നെ പോകാന്നേ... \"\"\" പിന്നിൽ നിന്ന് അവരുടെ വാക്കുകൾ കേട്ടെങ്കിലും അവൾ നിന്നില്ല.. വീടിന് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയപ്പോഴാണ് സിദ്ധുവിന്റെ ബൈക്ക് വീടിന് മുന്നിൽ വന്ന് നിന്നത്.. അവനെ കാൺകെ അവളുടെ കണ്ണുകൾ പിന്നെയും നിറഞ്ഞു.. ബൈക്കിൽ നിന്ന് ഇറങ്ങിയ സിദ്ധു നേരെ നോക്കിയത് അവളുടെ മുഖത്തേക