ബാത്റൂമിൽ നിന്നും പുറത്തിറങ്ങുമ്പോഴേക്കും നീലവിരിയിട്ട ജനാലക്കരികിൽ പുറത്തെ വിദൂര കാഴ്ചകൾ നോക്കികൊണ്ട് ഒരു സ്വപ്നാടകയെപ്പോലെ അവൾ നിൽക്കുന്നുണ്ടായിരുന്നു ……!“മായേ …..”പതുക്കെ വിളിച്ചപ്പോൾ അവൾ ജനാലവിരി വലിച്ചെടുത്തു കണ്ണുകൾ തുടയ്ക്കുന്നതു കണ്ടപ്പോഴാണ് അവളും കരയുകയായിരുന്നെന്നു മനസിലായത്…..!അയാളുടെ നെഞ്ചുപിടഞ്ഞു പോയി .“എന്താ മായേ……”ഉത്കണ്ഠയോടെ ചോദിച്ചപ്പോൾ ഒന്നുമില്ലെന്നു നിഷേധാർത്ഥത്തിൽ തലയാട്ടിക്കൊണ്ട് ചിരിച്ചെങ്കിലും അവൾ ചിരിക്കുകയാണോ അതോ കരയുകയാണോ എന്നയാൾക്ക് മനസ്സിലായില്ല .എന്തിനാണവൾ കരഞ്ഞിട്ടുണ്ടാവുക……!അയാൾ തന്നോടുതന്നെ ചോദിച