“മായമ്മ ഇവിടെയിരുന്നോളൂ…… പത്തുമിനിറ്റിനുള്ളിൽ ഞാൻ തിരിച്ചുവരും…… നേരത്തെ ഹോസ്പിറ്റലിൽ നിന്നും നടന്നതുപോലെ നിലവിളിച്ചു നടക്കാനൊന്നും പാടില്ല കെട്ടോ പറഞ്ഞേക്കാം ……” പിൻസീറ്റിൽ നിന്നും ലാപ്ടോപിപ്പിന്റെ ബാഗ് വലിച്ചെടുക്കുന്നതിനിടയിൽ ചിരിയോടെയുള്ള അയാളുടെ ശബ്ദം കേട്ടപ്പോഴാണ് അവൾ ചിന്തയിൽ നിന്നുണർന്നത് . “വേണ്ട ……. ഞാനിവിടെ ഒറ്റയ്ക്കൊന്നും ഇരിക്കില്ല….. എനിക്ക് പേടിയാകും …….” തന്റെ പിറകേതന്നെ ഇറങ്ങുന്നതിനുവേണ്ടി കാറിന്റെ വാതിൽ തുറക്കുവാൻ ശ്രമിച്ചുകൊണ്ടു കുട്ടികളെപ്പോലെ ശാഠ്യത്തോടെ പറയുമ്പോൾ കണ്ണുകളിൽ നിറയെ പേടിയായിരുന്നെന്നു അയാൾ കണ്ടു.