Part 6 രാവിലെ ആദ്യം എണീറ്റത് വൈഗ ആണ്. അവൾ ഒന്ന് തിരിഞ്ഞു നോക്കി... സുഖമായി ഉറങ്ങുകയാണ് കാർത്തി. അവളുടെ ചൊടിയിൽ ഒരു പുഞ്ചിരി മൊട്ടിട്ടു. അവൾ എണീറ്റ് കുഞ്ഞിനും അവനും പുതച്ചു കൊടുത്തു പുറത്തേക്ക് ഇറങ്ങി. '"മുടി കൊഴിയുന്നുണ്ടോ പെണ്ണെ " വൈഗയുടെ മുടി കോതി ഒതുക്കി കൊണ്ട് സുലോചന ചോദിച്ചു. അവരുടെ അടുത്ത് തന്നെ മാളുവും അനുവും ഉണ്ട്. "അത് എണ്ണ മാറിയില്ലേ അതാ " "ഹ്മ്മ്... എന്നാ പോവുമ്പോ ഇത് കൊണ്ടു പോയിക്കോ ഇല്ലെങ്കിൽ മുടി മുഴുവൻ ഊരി പോവും " "ആഹ്..." കാർത്തി എണീറ്റിരുന്ന് റൂമൊന്ന് നോക്കി, ജനാല തുറന്നി