നിന്റെ ഓർമ്മകളിൽ ഞാൻ പൂക്കുകയും കൊഴിയുകയും ചെയ്ത എത്ര രാത്രികളാണ് കഴിഞ്ഞുപോയത്...ആയതിനാൽ നീയോർമ്മകൾ ഉണരുന്ന എല്ലാ രാവുകളും എനിക്ക് പുലരികളാണ്...നിനക്കായ് ഞാൻഎഴുതിയ എത്രയെത്ര പ്രണയ സന്ദേശങ്ങളാണ് നിന്റെ കാഴ്ച്ചയിൽ നീ കാണാതിരുന്നത്..എന്നാലും..നിന്നോടുള്ള സ്നേഹാധിക്യത്താൽ വിരിയുന്ന എല്ലാ അക്ഷരങ്ങളും എനിക്കേറെ പ്രിയമായവയാണ്...ഇന്ദ്രിയങ്ങൾക്കും അതീതമായി നിശബ്ദതയിൽ ഞാൻ നിനക്കായ് മീട്ടിയ എത്രത്തോളം ശ്രുതികളാണ്നിന്റെ കാതോരം എത്തിയിട്ടുംകേൾക്കാതിരുന്നത്..എന്നിരുന്നാലും നിനക്കുവേണ്ടി എന്റെ നോവുകൾ കൊണ്ട്ചാലിച്ച സ