പിറ്റേന്ന് പെരുമ്പളംകര ഉണരുന്നത് അംബുജം ജീവനോടെയുണ്ട് എന്നുള്ള വാർത്തയുമായ് തന്നെയാകണം എന്ന വീറോടെ തന്റെ പത്നിയെയും കൊണ്ട് രാത്രിയിൽ കൊച്ചിക്ക് വഞ്ചി തുഴഞ്ഞ കെയ്കാടൻ വേലായുധന്റെ വാശിക്കുമുന്നിൽ കാലവും തോറ്റുപോയി. ആശുപത്രി കിടക്കയിൽ കിടന്നുകൊണ്ട് വെട്ടുകൊണ്ട നെഞ്ചും തടവി വേലായുധനെ നോക്കി പുഞ്ചിരിച്ച അംബുജത്തോട് വാളിന് മുന്നിലേക്ക് ചാടുമ്പോൾ നമ്മുടെ കുട്ടികളെ ഓർക്കാൻ മേലായിരുന്നോ എന്ന ചോദ്യം വേലായുധൻ ചോദിച്ചു, നമ്മുടെ കുഞ്ഞുങ്ങൾ നിങ്ങളുടെ തോളിൽ എന്നും സുരക്ഷിതരാണ് എന്നുള്ള ഉറപ്പ് എനിക്ക് ഉണ്ട് എന്നുള്ള മറുപടിയാണ് അംബുജം അതിനു നൽകിയത്. അ