\"ഞാൻ കണ്ടുപിടിച്ച പെണ്ണ് മറ്റാരുമല്ല... അവളൊരു തന്റേടിയായ പെണ്ണാണ്.... മറ്റുള്ളവരെ സ്നേഹിക്കാൻ മാത്രമറിയാവുന്ന പെണ്ണ്... ഞാൻ അവളുടെ കുഞ്ഞിനെ സ്വന്തം കുഞ്ഞായി കരുതുന്നതുപോലെ അവളും എന്റെ കുഞ്ഞിനെ അതുപോലെ കാണുമെന്ന് കരുതുന്നു.... അവളിപ്പോൾ എന്റെ കൂടെയുണ്ട്... എന്റെ തൊട്ടടുത്ത്...\"\"വണ്ടി നിർത്ത്... \"പെട്ടന്ന് ആതിര പറഞ്ഞു... ആതിര പറഞ്ഞതുകേട്ട് കാർത്തിക് കാർ നിർത്തി... പിന്നെയവളെ നോക്കി... \"എന്താണ് നിങ്ങളുടെ ഉദ്ദേശം... അറിയാവുന്ന ആളാണല്ലോ അതും ഒരു പോലീസുകാരനാണല്ലോ എന്നു കരുതിയാണ് ഞാൻ ഇതിൽ കയറിയത്... എന്നാൽ നിങ്ങളുടെ മനസ്സിൽ ഇതുപോലൊന്ന് വച്ചിട്ടാണ് എന്നോട് വണ്ടിയ