Aksharathalukal

Aksharathalukal

നിനക്കായ്‌ ഈ പ്രണയം (5)

നിനക്കായ്‌ ഈ പ്രണയം (5)

4.4
3.5 K
Drama Love
Summary

മിലി വീട്ടിൽ വന്നു കയറിയ ഉടനെ ജാനകിയമ്മ കല്യാണക്കാര്യം എടുത്തിട്ടു. ആൾറെഡി അപ്പ്‌സെറ്റ് ആയിവന്ന മിലിക്ക് അത്‌ കേട്ടതും പ്രാന്ത് പിടിച്ചു. "അമ്മയോട് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ.. എനിക്ക് വേണ്ടി കല്യാണം ആലോചിക്കേണ്ട എന്ന്..?" "മിലി.. നീ അമ്മ പറയുന്നത് ഒന്ന് കേൾക്കു.. ദേ ഇപ്പൊ മായയ്ക്കു കല്യാണലോചനകൾ വരും.. ചേച്ചി എന്താ കല്യാണം കഴിക്കാത്തത് എന്ന് ചോദിച്ചാൽ ഞാൻ എന്ത് പറയും? ഓഹ്... അവള് കല്യാണവും കഴിഞ്ഞു ഒരു കൊച്ചും ആയവനെ കാത്തിരിക്കുകയാണ് എന്നോ?" "എന്തിനാണ് ആകാശിന്റെ കാര്യം എപ്പോഴും എടുത്തിടുന്നത്?" "പിന്നെ ഞാൻ എന്താ ചെയ്യണ്ടേ? നീ തന്നെ പറ.. അത്‌ പോട്ടെ.. നീ ഇങ്ങനെ നിൽ