\"ഇപ്പോൾ നിനക്ക് ഒരു തുണ അത്യാവശ്യമാണ്... അതില്ലാത്തതുകൊണ്ടാണ് ഷാജിയെപ്പോലുള്ളവർ പലതും പറഞ്ഞ് പുറകേ വരുന്നത്... എന്തായാലും നീ കാർത്തിസാറിനോട് നിന്റെ അഭിപ്രായം പറയ്... ബാക്കി നമുക്ക് സാവധാനം നോക്കാം... ഇപ്പോൾ നീ താഴേക്ക് വാ... അപ്പുമോൻ നിന്നെ ചോദിക്കുന്നുണ്ട്... ആതിര എഴുന്നേറ്റ് ഭദ്ര യുടെ കൂടെ താഴേക്ക് നടന്നു... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️പ്രകാശാ... നീ ഈ നാട്ടിൽ വന്നത് നിന്റെ ഭാര്യയെ, അന്വേഷിച്ചാണെന്ന് അറിയാം... ഇവിടെ വന്നപ്പോൾ നീ ഏറ്റവും കൂടുതൽ പകയോടെ കണ്ടിരുന്ന അച്ചുവിനെഞ കണ്ടു... അതുമാത്രമല്ല... അവസരമൊത്താൽ പഴയൊരു കണക്കു തീർക്കാൻ ഇവിടെ ജിമ്മിച്ചനുമുണ്ട്...