സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 70 അമ്മ സന്തോഷത്തോടെ പറഞ്ഞു. “എല്ലാവരും ഫേഷ്യൽ ഒക്കെ ചെയ്ത സ്ഥിതിക്ക് നാളത്തെ ഫോട്ടോസ് അടി പൊളി ആയിരിക്കും അല്ലേ അച്ഛാ?” വളരെ കൂളായി അച്ഛനോട് സംസാരിക്കുന്നത് മൂന്നുപേരും നോക്കി നിന്നു. “ഓ... പിന്നെ ഫേഷ്യൽ ഒക്കെ ചെയ്തില്ലെങ്കിലും ഞങ്ങളെ കാണാൻ സൂപ്പർ അല്ലേ അല്ലെങ്കിലും... ആ പിന്നെ നിൻറെ മുഖത്ത് കുറച്ച് വെളിച്ചം വരും. ഞങ്ങളോടൊപ്പം ഫോട്ടോയ്ക്ക് നിൽക്കുമ്പോൾ കുറച്ചു മെന ഒക്കെ കാണും.” അച്ഛൻറെ മറുപടി ആൺമക്കൾ മൂന്നുപേരെയും തലയിലെ എല്ലാ കിളികളും പറത്തി വിടാൻ പാകത്തിലുള്ളതായിരുന്നു. “കുഞ്ഞേ, എന്തു മാജിക്കാണ് നീ ഇവർക്കിടയിൽ ചെയ്ത