Part -28 " അപ്പോ അവളോട് കാണിക്കുന്നത് അനിയത്തിയോടുള്ള സ്നേഹം ആണെങ്കിൽ അപ്പോ എന്നോട് ഉള്ളതോ " അവൾ ആകാംഷയോടെ ചോദിച്ചു. "ഒരു ഫ്രണ്ടിനോടുള്ള സ്നേഹം " എബിയുടെ ആ മറുപടി കേട്ടതും കൃതിക്ക് എന്തോ ഒരു സങ്കടം തോന്നി. അത് പറഞ്ഞ് എബി തിരിഞ്ഞ് കിടന്നു. പതുക്കെ അവൻ്റെ മിഴികൾ അടഞ്ഞു പക്ഷേ മറുഭാഗത്ത് കൃതിയുടെ ഉറക്കം നഷ്ടപ്പെടുകയാണ് ഉണ്ടായത്. കൺകോണിലൂടെ കണ്ണീർ ഒഴുകി ഇറങ്ങി. നിങ്ങൾക്ക് ഞാൻ ഒരു ഫ്രണ്ട് ആയിരിക്കാം. പക്ഷേ നിങ്ങൾ എനിക്ക് അങ്ങനെയല്ല. നിങ്ങൾ എന്നേ അംഗീകരിച്ചില്ലെങ്കിലും എൻ്റെ മനസിലെ നിങ്ങളുടെ സ്ഥാനം മറ്റാർക്കും നേടിയെടുക്കാൻ ക