Aksharathalukal

Aksharathalukal

മറുതീരം - ചെറുകഥ

മറുതീരം - ചെറുകഥ

4.5
718
Drama
Summary

 ഇനിയുമുണ്ട് പറയാൻ ഒത്തിരി..... പറയാൻ ബാക്കി വച്ചിട്ട് പറന്നകലാൻ ഒരു മടി..... അടഞ്ഞ കണ്ണുകൾ ബലമായി തുറക്കാൻ ഒരു ശ്രമം നടത്തി..... കഴിയുന്നില്ല..... ചുറ്റും ആരൊക്കെയോ ഉണ്ട്..... പക്ഷേ തനിക്ക് അതെല്ലാം വെറും നിഴലാട്ടങ്ങൾ മാത്രം..... പിന്നീട് എപ്പോഴോ മനസു പറഞ്ഞു.... ഇതാണ് മരണ കിടക്ക..... കാലം നിനക്കായി സൂക്ഷിച്ചുവെച്ച ആറടി മണ്ണിനു മുന്നേയുള്ള അഭയസ്ഥാനം...... കണ്ണുകൾ നിറഞ്ഞു..... മനസ്സു പിടഞ്ഞു..... പ്രതികരിക്കാനാവാതെ ഏതോ ഒരു ശക്തിക്ക് മുന്നിൽ താൻ കീഴടങ്ങിയിരിക്കുന്നു..... ആരോ തുണികൊണ്ട് കണ്ണുകൾ തുടച്ചു.... ചുണ്ടിൽ ഒരു നനവ് അനുഭവപ്പെട്ടു.... ആരോ ചുണ്ടിൽ നനവുള്ള തുണി