താലി കെട്ട് കഴിഞ്ഞ് ക്ഷേത്രത്തിൽ നിന്നും എല്ലാവരും ഹോട്ടലിലെക്കാണ് എത്തിയത് അവിടെ നിന്നും വധു വരന്മാർ ചെമ്പകശ്ശേരിയിലേക്ക് പോകാനാണ് തീരുമാനം.. ഹോട്ടലിൽ എത്തിയതും വസു നേരെ പോയത് അവളുടെ പഴയ മുറിയിലേക്ക് ആയിരുന്നു... അവിടെ ചെന്നതും അ റൂമിൽ ആദിക്കും ചന്തുവിനു മൊപ്പം പ്രിയയും കൂടെ ഉണ്ടായിരുന്നു.. വസുവിനെ കണ്ട ഉടനെ ആദി യും ചന്തുവും ഉടനെ ഓടി പോയി അവളെ മുറുക്കെ കെട്ടി പിടിച്ചു..... വസു അത്രയും നേരം പിടിച്ചു നിർത്തിയ വിഷമം ഒരു പൊട്ടി കരച്ചിലോടെ അവരിലെക്ക് പെയ്തിരകി.. വസു വിന്റെ കരച്ചിൽ കണ്ടതും എല്ലാവരുടേയും നെഞ്ചൊന്ന് നീറി ഒരിക്കൽ ഒരു തമാശയായി പോലും വിവാഹത