അവിടിവിടെ പരതുന്ന യൗവന ചൂടുകൾ, തന്മയത്വം കാട്ടും പാതിരാ ലീലകൾ. കൂട്ടുകൾ മാറി പലതായ ബന്ധങ്ങൾ, ചുമലിൽ തുടങ്ങി നീളുന്ന കൈകൾ. സ്നേഹത്തിൻ ആഴം സ്ത്രീത്വം ത്വജിക്കുന്നു, കാതലൻ കാതുകൾ കൊട്ടി അടച്ചപോൽ. കാതിന്ന് കണ്ണായി വഴികൾ ഒട്ടുണ്ട്, കണ്ടിട്ടും കാണില്ല വാശികൾ അതിലേറെ. ഭാവി സൂക്ഷിപ്പെന്ന ഗുരുതൻ്റെ കാവല്, ഭാവനക്കായ് പോലും കാണില്ല \"ഗുരുതരം\". ചേർച്ചകൾ പറയുന്ന സൗഹൃദം പോലും, ചേഷ്ടകൾ കാട്ടുവാൻ നൽകുന്ന പത്രം. ആരും ആർക്കും അവകാശമല്ല! ആരിലും ആർക്കും അധികാരം ഇല്ല! എങ്കിലും, കലാലയം കാമിതം, കലാമയം ആചാര്യർ, കാമ വിലാസങ്ങൾ, പേറുന്ന കോമരം. അഭ്യസ്തവിദ്യർ, ആഭാസ കോലം, ചകിരിയിൽ കോർ