\"ചിന്നു \"ഒബ്സെർവേഷന് പുറത്ത് കസേരയിലിരുന്നൊന്ന് മയങ്ങി പോയതാണ് ചിന്നു.. അപ്പോഴാണ് ഗിരിജ അവളെ വിളിക്കുന്നത്... വിളി കേട്ട് ചിന്നു കണ്ണുകൾ തുറന്നു... അവൾക്ക് കുറച്ച് മാറി ഇരുന്നിരുന്ന രാഹുലും അവരെ നോക്കി.. രാമചന്ദ്രൻ അവിടെ ഉണ്ടായിരുന്നില്ല..ഗിരിജ അവൾക്കരികിൽ ഇരുന്നു.. അവളുടെ കൈകൾ തന്റെ കൈകൾക്കുള്ളിൽ അവർ പൊതിഞ്ഞു പിടിച്ചു.. അവർ അവളെ നോക്കിയൊന്ന് പുഞ്ചിരിച്ചു..ചിന്നുവിന്റെ കണ്ണുകൾ ഒന്ന് വിടർന്നു.. ആദ്യമായിട്ടാണിങ്ങനെ ഒരു പുഞ്ചിരി പോലും ഗിരിജ അവൾക്ക് നൽകുന്നത്.. അവൾക്ക് ആ സങ്കടത്തിലും ചെറിയൊരു സന്തോഷം തോന്നി....\"മോൾക്ക് എന്റെ മോനെ എത്ര ഇഷ്ടമാണെന്ന് എനിക്കറ