Aksharathalukal

Aksharathalukal

അവൾ കരയാറില്ല

അവൾ കരയാറില്ല

5
319
Drama Abstract Classics Inspirational
Summary

അവൾ കരയാറില്ല...അവളിലെ ഉപ്പുപാടം വറ്റിവരണ്ടു.കണ്ണീരിന്നുപ്പുരസമോ,കടലൂറ്റിക്കുടിച്ചു!വിങ്ങൽ മഴമേഘമായ്വിണ്ണിൽ ഒട്ടിനിന്നു;അവളിൽ നൊമ്പരംകനൽകാറ്റായി വീശി.ഒറ്റപ്പെടുത്തലിൽയഥാർത്ഥമുഖമറിഞ്ഞു,കുറ്റപ്പെടുത്തലിൻകുന്തമുന തുളഞ്ഞുകയറി;കാപട്യത്തിനു മുന്നിലവ-ളോടിയൊളിച്ചില്ല.മഞ്ഞുതുള്ളി പോലൊരുള്ളുരുക്കത്തിൽഅലിഞ്ഞില്ലാതായില്ല!നോവുഭാണ്ഡത്താൽമുതുകുവളഞ്ഞു,തിക്താനുഭവത്താ-ലുള്ളം പൊള്ളി,ചിരിച്ച മുഖം, വിധിയോട്യുദ്ധം; അവൾ പോരാളി!അവളിലെ ശബ്ദം...നിലക്കാത്ത മാറ്റൊലി,എത്രമേലാഴച്ചവിട്ടിലു-മുയർന്നുപൊങ്ങിയവൾ!അവളിടങ്ങളിൽ ചിത്രംചോരകൊണ്ടു വരയ്ക്കവേകണ്ണകിയായവ