\"അടുത്തദിവസം രാവിലെത്തന്നെ അവർ പുറപ്പെട്ടു... അവരുടെ കാറിലായിരുന്നു യാത്ര... വീട്ടിൽ നിന്നിറങ്ങി കവലയിലെത്തി.. പെട്ടന്ന് ഒരു ബൈക്ക് കാറിനു മുന്നിൽ വന്നുനിന്നു... \"സുധീർ...\"രാമദാസന്റെ നാവിൽ നിന്ന് ആ പേര് പുറത്തേക്ക് വീണു... \"സുധീർ ബൈക്കിൽനിന്നിറങ്ങി കാറിനടുത്തേക്ക് വന്നു... \"എല്ലാവരും കൂടി എവിടേക്കാണാവോ പോകുന്നത്... ഓ മോളെ കാണാൻ പോകുന്നതായിരിക്കും... എന്നെ പേടിച്ച് എവിടെ കൊണ്ടുചെന്നാക്കി അവളെ... \"\"അത് നിന്നോട് പറയേണ്ട കാര്യമില്ല... വഴി തടസപ്പെടുത്താതെ പോകാൻ നോക്ക്... \"രാമദാസൻ പറഞ്ഞു... \"അങ്ങനെ പോകാൻ പറ്റുമോ... ഞാനറിയേണ്ടേ എന്റെ പെണ്ണിനെ ഏത് പാതാളത്തിലാണ്