ഭാഗം മൂന്ന് ഇതേ സമയം സദ്യ നടക്കുന്ന ഹാളിന്റെ പിന്നാമ്പുറത്ത്."എടീ ശോഭേ, നുമ്മ നിക്കണോ അതോ പോണോന്ന് ആ ഗോപലേട്ടനോടൊന്ന് ചോദിച്ചേരെ.""അതെന്താടീ ഉഷേ നീയങ്ങനെ പറേണത്, നുമ്മ വെളമ്പാൻ വന്നതല്ലേ, വേളമ്പീട്ട് പോണെയല്ലേ അയിന്റൊരു മര്യാദ.""വെളമ്പാനെക്കൊണ്ട് ആരിരിക്കണെടീ ഇവിടെ, ചെറുക്കൻ കൂട്ടരൊക്കെ എപ്പഴേ പോയി.""അത് നേരാടീ സിന്ധു, അവരൊക്കെ അപ്പഴേ സ്ഥലം വിട്ട്.""അല്ല ഗോപലേട്ടാ, ഇങ്ങള് എന്തരെലും പറയ്.""ഞാനെന്ത് പറയാനാണ് പെണ്ണുങ്ങളെ, നുമ്മക്ക് കൊറച്ചൂടെ നോക്കാം, അവര് വല്ല ചെക്കനേം തപ്പിയെടുത്ത് കല്യാണം നടത്തിയാലോ?""പിന്നെപ്പിന്നേ, ഇമ്മിണി കിട്ടും, ഗർഭോള്ള പെണ്