തറവാട്ടിൽ ഉത്സവം ഏഴു ദിവസം, എനിക്കും മാമന്റെ കഥകൾ അറിയാൻ എഴുദിവസം...... ഇന്നും കഥകൾ ചോദിച്ചറിയാൻ, രാവിലെ ആറുമണിക്ക് എല്ലാരും അമ്പലത്തിൽ പോക്കും, ദേവി പൂജ ഉണ്ട്... ഞാനും നേരത്തെ എഴുനേറ്റു..\"എന്താ മാളു പതിവില്ലാതെ രാവിലെ \"\" എണീച്ചു പോയതാ... \"വീണ്ടും കണ്ണടച്ചു കിടന്നു... സത്യത്തിൽ ഞാനും ഭയങ്കര ധൃതിയായിരുന്നു മുകളിൽ പോയി കാര്യങ്ങൾ തിരക്കാൻ. സമയം ചലിക്കാത്തതു പോലെ തോന്നി... ഒരുതരം ആകാംക്ഷയുടെ വിയർപ്പുമുട്ടൽ.....\"ഡി മാളു, ഞങ്ങൾ പോയി വരാൻ വൈകും, എന്നാലും ഉച്ചയ്ക്ക് ഞാനൊരു വെറുത്തു വരും, അതിനു മുന്നേ നിനക്ക് വിശക്കുന്നുണ്ടെങ്കിൽ രാവിലത്തെ പ്രാതൽ കഴിച്ചോളൂ.... ചോറും കറിയു