ഈ സമയം സുധീർ പുഴക്കരയിലുള്ള വായനശാലയിലെ ബഞ്ചിൽ കിടന്ന് എന്തോ ആലോചിക്കുകയായിരുന്നു... \"ഇത്രയും കാലം താൻ ശത്രുവിനെപ്പോലെ കണ്ടത് തന്റെ ചെറിയച്ഛനെയായിരുന്നോ... ഈശ്വരാ ഈ മഹാപാപം ഞാൻ എവിടെകൊണ്ടുപോയി കഴുകും... തന്റെ ചൊരയായ അനിയത്തിയെ മറ്റൊരു കണ്ണുകൊണ്ട് കണ്ടു... അത് ചോദിക്കാൻ വന്ന തന്റെ അനിയനെ തല്ലി കയ്യൊടിച്ചു... ഒരിക്കലും ഒരു സഹോദരൻ ചെയ്യാൻ പറ്റാത്തതാണ് താൻ ചെയ്തത്... ഈശ്വരൻപോലും ഒരിക്കലും തന്നോട് ക്ഷമിക്കുകയില്ല... \"\"എന്താടോ നീ അവളെ കണ്ടുപിടിച്ചോ... വലിയ വീരവാധം മുഴക്കിയുന്നല്ലേ നീ... ഇല്ല അല്ലേ... അതിന്റെ നിരാശയാകും ഈ മുഖത്ത് കാണുന്നത്... \"ബിജുവിന്റെ ശബ്ദ