പോയ കിളികൾ തിരിച്ചുവന്ന ദേവ് എന്താ ഉണ്ടായതെന്ന് ഓർത്തെടുക്കാൻ ശ്രെമിച്ചു അവനിലും അതൊരു പുഞ്ചിരിയായി മാറി...എന്നാൽ ആ ചിരി ദേഷ്യത്തിലേക്ക് മാറാൻ അധികനേരം വേണ്ടിവന്നില്ല.... എന്തോ ആലോചിചിച്ചു കൊണ്ട് തന്നെ അവൻ താഴേക്ക് എത്തിയിരുന്നു. താഴെ കാര്യമായ കല്യാണ ചർച്ചകൾ കണ്ടപ്പോ തന്റെ ചിന്തകൾക്ക് കടിഞ്ഞാൺ ഇട്ടുകൊണ്ട് ആ ചർച്ചയിൽ അവനും പങ്കു ചേർന്ന്. ജനുവരിയിൽ നിശ്ചയം നടത്താനും ഏപ്രിൽ ആദ്യത്തോടെ തന്നെ കല്യാണം നടത്താനും ഇരുവീട്ടുകാരും കൂടി തീരുമാനിച്ചു ചെക്കൻ വീട്ടുകാർ യാത്ര പറഞ്ഞു പോയിരുന്നു. പിന്നെയും അവിടെ കാര്യമായ കല്യാണ ചർച്ചകൾ നടന