അമർ | Part 7 തുടർക്കഥ Written by Hibon Chacko ©copyright protected രണ്ടുദിവസങ്ങൾക്കുശേഷമുള്ളൊരു സായാഹ്നത്തിൽ അലിയാത്തവിധം മുങ്ങിക്കിടക്കുകയാണ് റോയ്സിന്റെ വലിയ വില്ല. ഒരു പോലീസ് മേധാവി, രണ്ടു മന്ത്രിമാർ, ബിസിനസ്മാൻമാരെന്ന് തോന്നിക്കുന്ന മറ്റ് നാലുപേർ ഹാളിൽ ഒരു നീണ്ടുചെറിയ ടേബിളിന് ഇരുവശങ്ങളിലുമായി ഇരിക്കുകയാണ്. അവർക്ക് അകമ്പടിയെന്നവിധം ടേബിളിൽ ഓരോ ഗ്ലാസ്സിലായി വിവിധതരം മദ്യവും മദ്യക്കുപ്പികളും അനുബന്ധങ്ങളും ഇരിക്കുകയാണ്. ഇവയ്‌ക്കെല്ലാം കാവലെന്നവിധം പുറത്ത് രണ്ടുവണ്ടി ചെറുതും വലുതുമായ ഗുണ്ടകളും നിലകൊള്ളുകയാണ്. ഇരുകൈകളിലും ഭക്ഷണസാധനങ്ങളുമായി കിച്ചണിൽ നിന്നും