“സമർ അലി ഖുറേഷി…………….”…………..അബ്ദു ആ വാക്കുകൾ പൂർത്തീകരിച്ചു………………… എന്റെയുള്ളിൽ എന്തോ സംഭവിച്ചു…………….പക്ഷെ അത് എനിക്ക് മനസ്സിലാക്കാൻ സാധിച്ചില്ല………………… “പക്ഷെ നമുക്ക് ഇവൻ മനുവാണ്………….നമ്മുടെ സ്വന്തം മനു………………..”…………..അവനെ ഇക്കിളിയാക്കിക്കൊണ്ട് അബ്ദു പറഞ്ഞു……………….. അബ്ദുവിന്റെ ഇക്കിളി കൊണ്ട് അവൻ ഇളകി ചിരിച്ചു…………….അവന്റെ ചിരി കണ്ട് എന്റെ ചുണ്ടിലും ചിരി വന്നു……………………. സമർ എന്നെ ഇടയ്ക്ക് നോക്കും………….അപ്പോൾ അവന്റെ ചുണ്ടിലെ ചിരി മായും…………..എന്നെ മനസ്സിലാകാത്ത പോലെ നോക്കും………………. അബ്ദു ഇത് കണ്ടു……………. “മനൂന് ഇനിയും ഇതാരാന്ന് മനസ്സിലായില്ലേ…………….”