Aksharathalukal

Aksharathalukal

പ്രണയഗീതം... 💞 29

പ്രണയഗീതം... 💞 29

4.4
11.7 K
Thriller
Summary

കോയിക്കൽ ഗോപിനാഥന്റെ വീടിനു മുന്നിൽ ഒരു കാർ വന്നുനിന്നു... അതിൽനിന്ന് പ്രതാപനും സുനിയും ഇറങ്ങി... കാർവന്നുനിന്ന ശബ്ദം കേട്ട് കാവ്യ ജനലിലൂടെ പുറത്തേക്ക് നോക്കി... പ്രതാപനെ കണ്ട് അവൾ ഞെട്ടിവിറച്ചു.... അവൾ പെട്ടന്ന് ചെന്ന് വാതിൽ അടച്ച് കുറ്റിയിട്ടു... പിന്നെ ഫോണെടുത്ത്  പ്രസാദ് കൊടുത്ത നമ്പറിലേക്ക് വിളിച്ച്  കാര്യങ്ങൾ പറഞ്ഞു... അവിടെ അടുത്തുതന്നെ അവനുണ്ടെന്ന് പറഞ്ഞു... അത് കേട്ട് കാവ്യക്ക് ആശ്വാസമായി... അവൾ ചെന്ന് ആര്യയോട് കാര്യങ്ങൾ പറഞ്ഞു... \"ചേച്ചി ഇനി എന്താണ് ചെയ്യുക... നമ്മൾ വാതിൽ തുറന്നില്ലെങ്കിൽ അയാൾ വാതിൽ ചവിട്ടിത്തുറന്ന് അകത്തേക്ക് വരും... അല്ലെങ്കി