അവൻ ധൈര്യം സംഭരിച്ച് തിരിഞ്ഞു നിന്നു.. അവളുടെ നോട്ടത്തിൽ അവന്റെ സകല ധൈര്യവും ചോർന്നു പോയി..\"ഞാൻ ചോദിച്ചത് കേട്ടില്ലേ ആരാ നിങ്ങളെ വിളിച്ചതെന്ന്.. \"\"അത് പിന്നെ റോങ്ങ് നമ്പർ ആയിരുന്നു..അതാ ഫോൺ വേഗം വെച്ചത്...\"\"അല്ല നിങ്ങക്ക് വേണ്ടപ്പെട്ടവർ ആരോ ആണ് വിളിച്ചേ.. എന്നോട് നുണ പറഞ്ഞ തല തല്ലി പൊളിയ്ക്കും ഞാൻ...\"ഈ പിശാശിന് എപ്പോ നോക്കിയാലും തല തല്ലി പൊളിക്കുന്ന കാര്യമേ ഒള്ളോ.. നാശം എന്റെ ദൈവമേ ഇനി ഞാൻ എന്തു പറയും...\"എനിക്ക് മനസിലായി... നിന്റെ വീട്ടുകാർ വിളിച്ചതല്ലേ.. പരുപടിയ്ക്ക് ഞാൻ അറിയാതെ വരാൻ പറയാൻ...\"എന്റെ കർത്താവെ ഈ മരുതയ്ക്ക് അങ്ങനെയാണോ തോന്നിയെ അത് നന്നായി.. ഇല്ലായ