Part 18കോളേജിൽ വച്ച് വിഷ്ണുവിനെ കാണണോ സംസാരിക്കാനോ കഴിയാത്തത്തിന്റെ കലിപ്പിൽ രാവിലെ തന്നെ ചന്ദ്രോത്ത് എത്തിയിട്ടുണ്ട് ചാരു. വിഷ്ണുവിന് മറ്റൊരു പെണ്ണിനെ ഇഷ്ടമാണെന്നുള്ളത് അവളാരെയും അറിയിച്ചില്ല.കാരണം അക്കാര്യം ചിലപ്പോൾ തന്നെ പ്രതികൂലമായി ബാധിച്ചേക്കാം എന്നവൾക്ക് തോന്നി. എല്ലാർക്കും ഒന്നു മുഖം കൊടുത്തിട്ട് ചാരു നേരെപോയത് വിഷ്ണുവിന്റെ മുറിയിലേക്കാണ്. കോളേജിലേക്ക് പോകാൻ ഡ്രസ്സ് ചെയ്ത മുടിച്ചീകുകയായിരുന്നു വിഷ്ണു.അപ്പോഴാണ് തന്നെ കൂർപ്പിച്ചു നോക്കി നിൽക്കുന്നവളെ അവൻ കണ്ണാടിയിൽ കണ്ടത്. \"ഹാ.. ഇതാര്... എന്താ രാവിലെ തന്നെ... ഇങ്ങോട്ടൊരു സന്ദർശനം.\" ഒരു