സിറ്റിക്ക് അടുത്തുള്ള കുറ്റി കാട്ടിൽ നിന്ന് അശോക് വർമ്മയുടെ ബോഡി കണ്ടെത്തിയിരിക്കുന്നു... എല്ലാ ന്യൂസ്സ് ചാനലിലും ഈ വാർത്തയായിരുന്നു നിറഞ്ഞു നിന്നത്.രുദ് ഓഫീസിലുള്ള എല്ലാ സാദനങ്ങളും വലിച്ചു വാരി എറിഞ്ഞു.. തറയിൽ മുട്ടു കുത്തി ഇരുന്നു അലറി കരഞ്ഞു...\"ഞാൻ നിന്നിൽ എത്തിയ നിമിഷം നമ്മളിൽ ഒരാൾ മാത്രമേ ഉണ്ടാവു..രുദ് സ്വയം പറഞ്ഞു കൊണ്ടിരിക്കുന്നു..............അശോക് വർമ്മയുടെ ബോഡി പോസ്റ്റ് മാർട്ടം ചെയ്തതിന് ശേഷം ആചാരപ്രകാരം തന്നെ ചടങ്ങുകൾ നടത്തി...രുദ് എല്ലാം കൊണ്ടും തളർന്നു... ഒന്നിലും ആശ്വാസം കണ്ടുപിടിക്കാൻ അവൻ പറ്റിയില്ല.. ദേച്ചുവിനെ അവൻ തറവാട്ടിലേക്ക് മാറ്റി...