Aksharathalukal

ചതുരംഗം



സിറ്റിക്ക് അടുത്തുള്ള കുറ്റി കാട്ടിൽ നിന്ന് അശോക് വർമ്മയുടെ ബോഡി കണ്ടെത്തിയിരിക്കുന്നു... എല്ലാ ന്യൂസ്സ് ചാനലിലും ഈ വാർത്തയായിരുന്നു നിറഞ്ഞു നിന്നത്.

രുദ് ഓഫീസിലുള്ള എല്ലാ സാദനങ്ങളും വലിച്ചു വാരി എറിഞ്ഞു.. തറയിൽ മുട്ടു കുത്തി
 ഇരുന്നു അലറി കരഞ്ഞു...

\"ഞാൻ നിന്നിൽ എത്തിയ നിമിഷം നമ്മളിൽ ഒരാൾ മാത്രമേ ഉണ്ടാവു..
രുദ് സ്വയം പറഞ്ഞു കൊണ്ടിരിക്കുന്നു...

...........
അശോക് വർമ്മയുടെ ബോഡി പോസ്റ്റ്‌ മാർട്ടം ചെയ്തതിന് ശേഷം ആചാരപ്രകാരം തന്നെ ചടങ്ങുകൾ നടത്തി...
രുദ് എല്ലാം കൊണ്ടും തളർന്നു... ഒന്നിലും ആശ്വാസം കണ്ടുപിടിക്കാൻ അവൻ പറ്റിയില്ല.. ദേച്ചുവിനെ അവൻ തറവാട്ടിലേക്ക് മാറ്റി... ദേച്ചുവിന്റെ കുഞ്ഞിനെ നോക്കുന്നത് അവന്റെ അമ്മാവന്റെ മകൾ രേഷ്മയാണ്... അച്ഛന്റെ മരണ ശേഷം അവൾ ബാംഗ്ലൂർ പഠനം നിർത്തി നാട്ടിൽ തന്നെ പഠിക്കാൻ തുടങ്ങി......



ഒരുപാട് മനപ്രയാസത്തിന്റെ ഇടയിലും 
രുദ് അവന്റെ കുടുംബത്തിൽ നടക്കുന്ന കൊലപാതകത്തെ കുറിച്ചുള്ള അന്വേഷണംതുടർന്നു കൊണ്ടിരുന്നു....



അശോക് വർമയെ ആക്രമിക്കുന്ന സിസി ടീവി ദൃശ്യം രുദ് വീണ്ടും വീണ്ടും കണ്ടുകൊണ്ടിരുന്നു.. അപ്പോഴാണ് അവന്റെ ശ്രദ്ധയിൽ ആക്രമി മറിഞ്ഞു വീണപ്പോൾ കൈയിലുള്ള പച്ച കുത്തിയത് കണ്ടത്...
അത് കണ്ടതും അവൻ എവിടയോ വെച്ച് കണ്ടത് പോലെ തോന്നി.. അങ്ങനെ ഒരുപാട് നേരത്തെ ചിന്തകൾക്ക് ശേഷം അവന്റെ മനസ്സിൽ ആ മുഖം തെളിഞ്ഞു...


വൈശാഖ്...


കുറച്ചു വർഷങ്ങൾക്ക് മുൻപ് എഞ്ചിനീയർ കോളേജിൽ ഒരു പെൺ കുട്ടിയെ അസിഡ് ഒഴിച്ച കേസ് രജിസ്റ്റർ ചെയ്തിരുന്നു.... അത് അന്വേഷിച്ചപ്പോൾ അവളുടെ സിനിയാറായ വൈശാഖാണ് അത് ചെയ്തതെന്ന് തെളിഞ്ഞു .പ്രേമം നിരസിച്ചതായിരുന്നു കാരണം.രുദ് പോലിസ് സംഘവും അവനെ അറസ്റ്റ് ചെയ്യാൻ അവന്റെ വീട്ടിൽ എത്തിയപ്പോൾ അവിടെ അവനും അവന്റെ കുടുംബവും ഓഡിറ്റോറിയത്തിൽ പോകാൻ ഒരുങ്ങി നില്കുവായിരുന്നു.. അവന്റെ ചേച്ചിയുടെ കല്യാണം ആയിരുന്നു അന്ന്.
കല്യാണം കഴിയുന്നത് വരെ കാത്തു നിൽക്കാനും അത് കഴിഞ്ഞാൽ അവനെ അവർ തന്നെ സ്റ്റേഷനിൽ എത്തിച്ചു കൊള്ളാമെന്നും പറഞ്ഞു അവനും അവന്റെ അച്ഛനും രുദിന്റെ കാലിൽ വീണു പറഞ്ഞു.. എന്ന രുദ് അതൊന്നും കേൾക്കാൻ തയ്യാറാവാതെ അവനെ അറസ്റ്റ് ചെയ്തു കൊണ്ടുപോയി....

പിന്നിട് ആ കല്യാണം മുടങ്ങുക്കുകയും അതിന്റെ വിഷമത്തിൽ വൈശാഖിന്റെ അച്ഛൻ ആത്മഹത്യാ ചെയ്ക്കയും ചെയ്തു..
കോടതി വിചാരണ കഴിഞ്ഞു കോടതി വരാന്തയിലൂടെ നടക്കുമ്പോൾ രുദിനോടായി അവൻ പറഞ്ഞു 
\"ജയിലിൽ നിന്ന് ഇറങ്ങിയാൽ വരുന്നത് നിന്റെ അടുത്തേക്കാണ്, നിന്റെ നാശം കാണാൻ...\"
........



രുദ് പോലിസ് സംഘവും വൈശാഖിനെ കുറിച്ചുള്ള തിരച്ചിൽ ആരംഭിച്ചു .. രണ്ടു ദിവസങ്ങൾക് ശേഷം അവൻ ഒളിച്ചു താമസിക്കുന്ന സ്ഥലത്തെ കുറച്ചു വിവരം ലഭിച്ചതിനെ തുടർന്നു രുദ് അവന്റെ സഹായികളും അങ്ങോട്ടേക്ക് കുതിച്ചു...
എന്നാൽ അവിടെ എത്തിയപ്പോൾ കണ്ടത് സ്വയം വീട്ടിവെച് മരിച്ചു കിടക്കുന്ന വൈശാഖിനെ ആയിരുന്നു..അത് കണ്ടതും രുദിൻ ഉള്ളിൽ ദേഷ്യം ഉയർന്നു വന്നു ഭിത്തിയിൽ ആഞ്ഞടിച്ചു..
വൈശാക്കിന്റെ ആത്മഹത്യാ അല്ല, കൊലപാതകം ആണെന്ന് ഒറ്റ നോട്ടത്തിൽ തന്നെ രുദിൻ മനസ്സിലായി.. കരണം അവൻ റൈറ്റ് ഹാൻഡ് അല്ലായിരുന്നു.. ലെഫ്റ്റ് ഹാൻഡ് ആയിരുന്നു.. അതായിരുന്നു അവനെ ഫ്രസ്റ് കേസിൽ എതിരായതും..

വൈശാക് ആണ് എല്ലാ കുറ്റവും ചെയ്തത് എന്നും, പിടിക്കപ്പെട്ടും എന്നായപ്പോൾ അവൻ സ്വയം ആത്മഹത്യാ ചെയ്തു എന്നും പറഞ്ഞു രുദ് ആ കേസ് ക്ലോസ് ചെയ്തു.....


വൈശാകിനെ ജയിലിൽ നിന്ന് ഇറങ്ങാൻ സഹായിച്ചതും അവനെ കൊണ്ട് ഇതൊക്കെ ചെയ്യിപ്പിച്ചതിന്റെ പിറകിൽ ശക്തമായ ആരോ ഉണ്ടെന്നും, അതും അവനെ നന്നായി അറിയുന്ന ആൾ ആണെന്നും അവൻ ഉറപ്പായിരുന്നു... മറഞ്ഞു നിൽക്കുന്ന അവന്റെ ശ്രദ്ധ തിരിക്കാനാണ് രുദ് ആ കേസ് ക്ലോസ് ചെയ്തത്...

എന്നാലും ഇതിന്റെ ഒക്കെ പിന്നിൽ ആര് എന്ന ചോദ്യം രുദിനെ വല്ലാത്ത വരിഞ്ഞു മുറുക്കി...


എനി എവിടുന്ന് തുടങ്ങും എന്ന് അറിയാതെ അവൻ തല പുകഞ്ഞു നിൽകുമ്പോഴാണ് അവനെ തേടി സിദ്ധുവിന്റെ ഫോൺ വന്നത്...

സിദ്ധു പറഞ്ഞ കാര്യം കേട്ട് അവൻ ഞെട്ടി...

---