ഭാഗം ഒമ്പത്അന്തിച്ചു നിൽക്കുന്ന മഞ്ജുവിനെക്കടന്ന് മഹിയും വിനോദും റൂമിലേക്ക് കയറി. മഹി പുറത്തേയ്ക്കുള്ള വാതിലടച്ചു കുറ്റിയിട്ടു. പിന്നെ അകത്തെ വാതിലിലൂടെ തൊട്ടപ്പുറത്തുള്ള രഞ്ജുവിന്റെ മുറിയിലേക്ക് നടന്നു.വാതിൽക്കൽ തന്നെ നിന്നിരുന്ന മഞ്ജു വേഗം പോയി വാതിലടച്ചു കുറ്റിയിട്ടു. പിന്നെ വിനോദിനെ കണ്ട ഭാവം പോലും നടിക്കാതെ കട്ടിലിൽ പുറം തിരിഞ്ഞു കിടന്നു. സങ്കടം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. രാവിലെ മുതലുള്ള സംഭവങ്ങളിൽ അവൾക്കൊട്ടും ഉൾക്കൊള്ളാൻ പറ്റാത്തത് വിനോദ് അവളെ പന്തലിലുപേക്ഷിച്ച് പോയതാണല്ലോ.അവളെ എങ്ങനെ അഭിമുഖികരിക്കണം എന്