സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 104 (Last Chapter) അഗ്നിയും സ്വാഹയും, മാർട്ടിനും DD ക്കും അടുത്തേക്ക് പോയതു കൊണ്ട് ശ്രീഹരി അവർക്ക് പിന്നിൽ തന്നെ ഒരു സംരക്ഷണം എന്ന പോലെ നിൽക്കുകയായിരുന്നു. അതുകൊണ്ടു തന്നെ ശ്രീക്കുട്ടിയെ ശ്രദ്ധിക്കാൻ അവന് സാധിച്ചില്ല. എന്നാൽ Arun അവളെ ചേർത്ത് പിടിച്ചത് കണ്ട് ശ്രീഹരിയിൽ ഒരു സന്തോഷം നിറഞ്ഞു നിന്നു. മുഖത്ത് ഒരു പുഞ്ചിരിയും ആശ്വാസവും ഉണ്ടായിരുന്നു വെങ്കിലും ഒരടി പോലും ശ്രീഹരി അഗ്നിയുടെയോ സ്വാഹയുടെയോ അടുത്തു നിന്നും മാറാൻ ശ്രമിച്ചില്ല എന്നതാണ് സത്യം. ശ്രീക്കുട്ടിയുടെ ഈ അവസ്ഥയിലും ശ്രീഹരി അഗ്നിയെയും സ്വാഹയേയും വിട്ട് മാറാതെ കാവലായി നിൽ