മഴ പെയ്തു തോർന്ന മാനത്തുമഴവില്ലു വിരിയുന്ന പോലെഎന്റെ വേദനകൾക്കപ്പുറത്തു നിനക്കായ്‌ഒരു നേർത്ത പുഞ്ചിരിത്തുണ്ടുമായികാത്തുനിൽക്കാം ഞാൻ....വഴിമറന്നു പോം പഥികനു പാഥേയമായികൂടെ നടന്നിടാമെന്നുംകൂട്ടിന്നിണയായ് ചേർക്കാൻ കഴിയാതെകൂട്ടം തെറ്റി പോവാതെ കാവലായി.മറുവാക്ക് മൊഴിയുന്ന നേരത്തുംമറുവഴി തേടുന്ന നേരത്തുംകൂടെ വഴി വിളക്കായി കൂട്ടിനുപോരുന്ന മിന്നാമിനുങ്ങാകാം ഞാൻ.മഴക്കാല പുലരികൾ ചിരിതൂകുന്ന നേരംഒരു പൂവിറുത്തെന്റെ മുടിയിൽ നീ ചൂടിക്കുമോ!!!!കാലത്തിനക്കരെ പോവാനൊരുങ്ങുമെൻമോഹമാണതെന്നു നീ ഓർക്കുക..കണ്ണീരായി മനമൊഴുകിടുമ്പോൾപാതകൾ ദൂരെയായി മാറിടുമ്പോൾ