ആവി പറക്കുന്ന ചായ കടയ്ക്ക് മുൻപിൽ വണ്ടി നിർത്തി അകത്തേക്ക് ഇരുവരും പ്രവേശിച്ചു. രണ്ട് ചായ പറഞ്ഞ് അവർ മുഖാമുഖമിരുന്നു. അപ്പോഴും ചിന്താനിമഗ്നനായ രവിയോട് ആദി, "സാറെന്താണ് ഇങ്ങനെ കാടുകേറി ആലോചിക്കുന്നത്, ഒരു കെട്ടിടം കണ്ടുപിടിക്കേണ്ട കാര്യമല്ലേ ഒള്ളു , അത് നമ്മൾ ഇന്ന് തന്നെ കണ്ടെത്തിയിരിക്കും ഇതെന്റെ വാക്കാണ് ആദി പറഞ്ഞു നിർത്തി. തല്ലയോന്നുയർത്തി അവനെ നോക്കി രവി പറഞ്ഞു. നീ കാര്യമറിയാതെ ആവേശം കൊള്ളരുത് , ഈ കെട്ടിടം തന്നെ എന്റെ മുന്ന് മാസത്തെ അധ്വാനത്തിൻ ഒടുവിൽ കിട്ടിയതാണ്. ഇത്രേയും കുട്ടിക്കളെ പാർപ്പിക്കാൻ ഉതകുന്ന ഒരു കെട്ടിടം എന്റെ അറിവിലില്ലാ, മാന