Aksharathalukal

കൂട്ട്

മഴ പെയ്തു തോർന്ന മാനത്തു
മഴവില്ലു വിരിയുന്ന പോലെ
എന്റെ വേദനകൾക്കപ്പുറത്തു നിനക്കായ്‌
ഒരു നേർത്ത പുഞ്ചിരിത്തുണ്ടുമായി
കാത്തുനിൽക്കാം ഞാൻ....

വഴിമറന്നു പോം പഥികനു പാഥേയമായി
കൂടെ നടന്നിടാമെന്നും
കൂട്ടിന്നിണയായ് ചേർക്കാൻ കഴിയാതെ
കൂട്ടം തെറ്റി പോവാതെ കാവലായി.

മറുവാക്ക് മൊഴിയുന്ന നേരത്തും
മറുവഴി തേടുന്ന നേരത്തും
കൂടെ വഴി വിളക്കായി കൂട്ടിനു
പോരുന്ന മിന്നാമിനുങ്ങാകാം ഞാൻ.

മഴക്കാല പുലരികൾ ചിരിതൂകുന്ന നേരം
ഒരു പൂവിറുത്തെന്റെ മുടിയിൽ നീ ചൂടിക്കുമോ!!!!
കാലത്തിനക്കരെ പോവാനൊരുങ്ങുമെൻ
മോഹമാണതെന്നു നീ ഓർക്കുക..
കണ്ണീരായി മനമൊഴുകിടുമ്പോൾ
പാതകൾ ദൂരെയായി മാറിടുമ്പോൾ
നീയെന്ന പൊൻതരി മണ്ണിന്നടിയിലും ഏകയാമെനിക്ക് വെളിച്ചെമേകിടട്ടെ....

ഈ വഴിക്കരയിൽ നിനക്കായ്‌
വസന്തത്തിൻ ചില്ലകൾ പൂവിടുമ്പോൾ
ചെറുതരി നോവോടെ ഞാൻ നോക്കി നിന്നിടാം...
ഒരു മലരിതളെങ്കിലും എനിക്കായി പൊഴിയുമെന്നു മോഹിച്ചു വെറുതെ...

കാലത്തിനക്കരെക്കു യാത്ര പോകുന്ന നിമിഷങ്ങൾ
തിരികെ വരില്ലെന്നറിയാമെങ്കിലും
ഒരു വേള കൊതിച്ചിടുന്നാ നിമി നേരത്തിനെ
എൻ ഹൃദയത്തിൽ സൂക്ഷിച്ചിടാനായി.....