രചന : BIBIL T THOMASഅലാറം അടിക്കുന്നത് കേട്ട് കുഞ്ചറിയ എഴുന്നേറ്റു.... തന്റെ ടോർച്ചും കത്തിയുമായി റബ്ബർ വെട്ടാൻ പോയി... നേരം പുലർന്ന് വരുന്നതേ ഒള്ളു... വെട്ടികൊണ്ട് ഇരുന്നപ്പോൾ ആണ് തോട്ടത്തിലെ പുകപ്പുര തുറന്നിട്ടിരിക്കുന്നത് കണ്ടത്.... \" ഞാൻ ഇന്നലെ അടച്ചിട്ടത് ആണല്ലോ പിന്നെ ആരാ തുറന്നത് എന്ന് മനസ്സിൽ പറഞ്ഞ് പുകപുരക്ക് അരികിലേക്ക് അയാൾ പോയി.....എന്നും വെട്ട് കഴിഞ്ഞ് വൈകി വരുന്ന കെട്ടിയോൻ നേരത്തെ വെപ്രാളാപെട്ട് ഓടിവരുന്നത് കണ്ട് മേരി മുറ്റമടി നിർത്തി...\"ഇതെന്ന പറ്റി മനുഷ്യ ഇന്ന് ഇന്ന് വെട്ടിയില്ലേ.... എന്നാ പറ്റി.. \"ഒന്നും പറയാതെ വെള്ളം കോരി കുടിക്കുന്ന കുഞ്ഞേറിയയെ കണ