\"സാറ് എസ്ഐ ആയി ഇരിക്കുന്ന സ്റ്റേഷനിൽ നിന്നാണ് ഒരു പ്രതി രക്ഷപ്പെട്ടത്... അതും ഇന്ന് കോടതി ഹാജരാക്കേണ്ടവൻ... അതിന്റെ പൂർണ്ണ ഉത്തരവാദിത്വം സാറിനു തന്നെയാണ്... സാറ് നേരത്തെ പറഞ്ഞ കൃത്യനിർവഹണം സാറ് തന്നെയാണ് പാളിച്ച വരുത്തിയത്... സാറിന്റെ തൊപ്പിവരെ തെറിക്കുന്ന കേസാണ് ഇത്... ഏത് കൊച്ചു കുട്ടികൾക്കും മനസ്സിലാവും കാര്യങ്ങൾ... \"സത്യശീലൻ പറഞ്ഞതുകേട്ട് രവിന്ദ്രനൊന്ന് പകച്ചു... \"ഇവൻ പറയുന്നത് സത്യമാണ്... പവിത്രൻ രക്ഷപ്പെട്ടെന്ന്കേട്ട് ആദ്യം സന്തോഷമാണ് തോന്നിയത്... എന്നാൽ ഇന്ന് കോടതി ഹാജരാക്കേണ്ടവനാണ്.. എഫ് ഐ ആർ വരെ തയ്യാറാക്കിയതാണ്... അവനെ കോടതി ഹാജരാക്കിയില്ലെങ്കി