കിതച്ചോടിവന്ന സുമിത്ര അമ്പരപ്പോടെ ആശുപത്രിയിൽ നിന്നിരുന്ന സകലരെയും നോക്കി. കരഞ്ഞു കലങ്ങി ചുവന്ന കണ്ണുകളിൽ ദയനീയത മാത്രം. ഓപ്പറേഷൻ തിയറ്ററിന് മുന്നിൽ ഉള്ളുരുകി നിന്ന സുമിത്രയുടെ അടുത്തേക്ക് ഡോക്ടർ നടന്നുവന്നു. അവൾക്ക് തന്റെ നെഞ്ചിടിപ്പിന്റെ താളം പിഴച്ചുതുടങ്ങും പോലെ തോന്നി.ഡോക്ടറുടെ മുഖത്തെ സഹതാപം പറയേണ്ടേതെല്ലാം പറയാതെ പറഞ്ഞു കഴിഞ്ഞിരുന്നു. രണ്ട് നിമിഷം ഒന്നും മിണ്ടാതെ ഡോക്ടർ സുമിത്രയെ നോക്കിനിന്നതിനുശേഷം നിശബ്ദതയെ മുറിച്ചു.\"ഐ യാം സോറി, വൈകിപ്പോയി. ഞങ്ങൾ മാക്സിമം ശ്രമിച്ചു. ബട്ട്...\"ചലനമറ്റുനിന്ന സുമിത്രയുടെ കണ്ണുകൾ മാത്രം ചലിച്ചു; കണ്ണുനീ