ഇതെന്താണിത്ര കുടുക്കം, ജീപ്പ് ഒരു വളവ് തിരിയുമ്പോൾ ജെയ്സൺ വീണ്ടും ആലോചിച്ചു.ഈ മഴയത്ത് ജീപ്പ് നിർത്തി പുറത്തിറങ്ങി നോക്കാനും തോന്നുന്നില്ല.പെട്ടെന്നാണത് സംഭവിച്ചത്.വളവിൽ വെച്ച് ജീപ്പ് ഒരു സൈഡിലേക്ക് പാളി, ഭാഗ്യത്തിന് മറിഞ്ഞില്ല .പെട്ടെന്നുണ്ടായ കുലുക്കത്തിൽ ഓടിക്കൊണ്ടിരുന്ന ജീപ്പിന് പുറകിൽ ഉണ്ടായിരുന്ന ഒരു ചാക്ക് ഏലം ജീപ്പിന് വെളിയിലേക്ക് മറിഞ്ഞ് റോഡിലെ ഇറക്കത്തിലേക്ക് വലിയ ശബ്ദത്തോടെ ഉരുണ്ട് വീണു.ചാക്ക് വീണിടത്തു നിന്നും കുറച്ച് അകലെയായി ജെയ്‌സൺ ജീപ്പിന്റെ ബ്രേക്ക് ചവുട്ടി നിർത്തി..ജീപ്പിന്റെ ഇഗ്നിഷൻ ഓഫ് ചെയ്യാതെ അവൻ കോരിച്ചൊരിയുന്ന മ