Aksharathalukal

Aksharathalukal

ഹർഷം (കടിഞ്ഞൂൽ കല്യാണം )

ഹർഷം (കടിഞ്ഞൂൽ കല്യാണം )

5
962
Drama Love
Summary

ഹർഷം 1രാത്രി പെയ്ത മഴയ്ക്കൊപ്പം വീശിയ കാറ്റിൽ മുറ്റത്തേക്ക്  വീണു കിടന്ന ഇലകളും ചുള്ളികളും കുറ്റിചൂല് കൊണ്ട്  തൂത്തു മാറ്റുമ്പോഴും, മുറ്റത്തു പലയിടത്തും  കെട്ടികിടക്കുന്ന ചെളിവെള്ളം കാലിൽ ആകാതെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു അനി....ഇത്തിരി വൃത്തി ഭ്രാന്തിന്റെ അസ്കിത ഉള്ളതുകൊണ്ട്  താഴ്ത്തി മടക്കികുത്തി ഉടുത്തിരിക്കുന്ന കാവിമുണ്ടിലും ദേഹത്തുമൊന്നും ഇത്തിരി പോലും വെള്ളമോ ചെളിയോ പുരളാതെ,മഴവെള്ളത്തിൽ നനഞ്ഞു മണ്ണിൽ ഒട്ടിച്ചേർന്നു കിടക്കുന്ന ചപ്പുചവറുകൾ ഇത്തിരി ബദ്ധപ്പെട്ടു തന്നെയാണ് അവൻ വൃത്തിയാക്കിയത്...ഇടത്തരം വലുപ്പമുള്ള ആ വീടിന്റെ ചുറ്