\"രാത്രി ഭക്ഷണം കഴിച്ച് മുകളിലെ ബാൽക്കണിയിൽ പുറത്തേക്കും നോക്കി നിൽക്കുകയായിരുന്നു ശ്രേയ... ഒരു കണക്കിന് സുധീറിന്റെ മുന്നിൽ നിന്നും രക്ഷപ്പെടുക എന്നതായിരുന്നു അവളുടെ ലക്ഷ്യം... അവളുടെ മനസ്സ് ഗിരിക്ക് മനസ്സിലായി... അതുകൊണ്ട് അവളെ ശല്യം ചെയ്യാൻ അവൻ പോയില്ല... എന്നാൽ തന്റെ പുറകിൽ കാൽപ്പെരുമാറ്റം കേട്ട് ശ്രേയ തിരിഞ്ഞു നോക്കിയത് സുധീറിന്റെ മുഖത്തേക്കായിരുന്നു... എന്തുചെയ്യണമെന്നറിയാതെ അവൾ നിന്നു... \"ഞാൻ വന്നപ്പോൾമുതൽ കാണുന്നതാണ് നീയെന്നെ അവഗണിക്കുന്നത്... ഒരു കണക്കിന് ഞാനതിന് അർഹനുമാണ്... അത്രമാത്രം നിന്നെ ദ്രോഹിച്ചവനാണ് ഞാൻ... ഒരിക്കലും എന്നോട് ക്ഷമിക