ഏറെ ഓമനിച്ചാണ് മത്തായിച്ചൻ കൊച്ചുമകനെ വളർത്തിയത്.അതിനു കാരണമുണ്ടായിരുന്നു.കൊച്ചുമകൻ ജോബിക്കു നാലു വയസ്സുള്ളപ്പോൾ മത്തായിച്ചന്റെ മൂന്നാമത്തെ മകനായ അലക്സ് എന്ന ജോബിയുടെ അപ്പൻ കരൾ രോഗത്തെ തുടർന്ന് മരണപ്പെട്ടിരുന്നു. അധികം വൈകാതെ ജോബിയേയും അവന്റെ അമ്മ സാലിയെയും സാലിയുടെ വീട്ടുകാർ കൂട്ടിക്കൊണ്ടുപോയി.കൊച്ചുമകനെ കൊണ്ടുപോകുന്നതിൽ മത്തായിച്ചന് ഇഷ്ടക്കേടുണ്ടായിരുന്നു.എങ്കിലും നിവർത്തിയില്ലാതെ സമ്മതിക്കേണ്ടിവന്നു.എന്നാൽ രണ്ടു വർഷം കഴിഞ്ഞപ്പോൾ സാലിയെ ഒരു രണ്ടാം കെട്ടുകാരൻ കല്യാണം കഴിച്ചു.കുട്ടിയെ കൂടെക്കൊണ്ടുപോകാൻ അയാൾക്ക് ഇഷ്ടമായിര