ഭാഗം 8ഓർമകളുടെ ഭാണ്ഡാരം------------------------സർക്കാർ വക ഏൽ പി സ്കൂളിലേക്കും പള്ളിവക ഹൈസ്കൂളിലേക്കും കുട്ടികൾ താങ്ങാനാവാത്ത പുസ്തകകെട്ടുമായികുന്നുകയറി പോകുന്നതും തിരികെ വരുന്നതും ഉറുമ്പ് ശ്രദ്ധിക്കാറുണ്ട്.കാൽ ക്വിന്റൽ ഭാരമുള്ള ബാഗും തൂക്കി കൂനിക്കുനിഞ്ഞു കിതിച്ചുകിതച്ച് പൂവത്തേൽക്കുന്നു കയറുന്ന കൊച്ചുകുട്ടികളുടെ കാര്യം മഹാകഷ്ടം തന്നെ.ചില പത്താംക്ലസ്സുകാർ നോട്ടുബുക്കും വായിച്ചുകൊണ്ട് വേച്ചുവേച്ചാണ്കയറ്റം കയറുന്നത്. ഉറുമ്പിന്റെ ചിന്തയിൽ ഈ പഠനം വലിയ കഷ്ടപ്പാടുള്ള പണിയാണ്. പണ്ട്, പുളവൻ പറഞ്ഞിട്ടുണ്ട്, ഈ മനുഷ്യപിള്ളേര് കളിക്കാതെയും രസിക്കാതെയും വളരുന