\"അയ്യോ.. തല്ലല്ലേ.. അച്ഛാ വേദനിക്കുന്നു അച്ഛാ... അമ്മേ ഒന്ന് പറയമ്മേ.. തല്ലല്ലേ പറയമ്മേ.. വേദനിക്കുന്നു... അമ്മേ... അച്ഛാ.. തല്ലല്ലേ..\"തല്ലുകൊണ്ടവശയായി ഒടുവിലവൾ തളർന്നു വീണു.. ഇവളാണ് യാമി... മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിനി ആണ്.അച്ഛനും അമ്മയും അനിയനും അനിയത്തിയും അവളും അടങ്ങിയ കുടുംബം.. ഇന്നവളെ തല്ലിയത് അവളുടെ അച്ഛൻ തന്നെ ആണ്.അവളുടെ കയ്യിൽ നിന്നും ഒരു ഗ്ലാസ് വീണു പൊട്ടിച്ചിതറി..അതിനായിരുന്നു ഇന്നവൾക്ക് തല്ല് കിട്ടിയത്.തേങ്ങികരഞ്ഞു കൊണ്ട് തളർന്നു കിടക്കുന്ന അവളുടെ മുടിക്ക് കുത്തിപിടിച്ചു കൊണ്ട് അവളുടെ അമ്മ അവളെ വീടിനു പുറത്തേക്കാക്