\"ആമീ, നീയെന്താണ് ഇങ്ങനെ ഇരിക്കുന്നത്... വീട്ടിൽ പോകുന്നില്ലേ? എല്ലാവരും പോയിക്കഴിഞ്ഞല്ലോ... ഇനിയും പത്തുദിവസം കഴിഞ്ഞ് തിരിച്ചുവന്നാൽ മതിയല്ലോ.\"കാൽമുട്ടുകളിൽ തല ചേർത്ത് സങ്കടപ്പെട്ടിരിക്കുന്ന ആമിയുടെ പുറത്ത് തട്ടിക്കൊണ്ട് ഹോസ്റ്റൽവാർഡനും കൂടിയായ സുനിതടീച്ചർ ചോദിച്ചു.\"ഇല്ല ടീച്ചർ, ഞാൻ പോകുന്നില്ല. ഞാൻ ഇവിടെത്തന്നെ കഴിഞ്ഞോളാം.\"\"വീട്ടിൽ അച്ഛനും അമ്മയുമൊക്കെ നിന്നെ പ്രതീക്ഷിച്ച് കാത്തിരിക്കുകയല്ലേ?\"\"ആ വീട്ടിലേക്ക് പോകാൻ എന്നിക്ക് ഒട്ടും ഇഷ്ടമല്ല ടീച്ചർ... അച്ഛനും അമ്മയും തമ്മിൽ എന്നും വഴക്കാണ്. എന്റെ അച്ചമ്മയ്ക്ക് മാത്രമേ എന്നോട് സ്നേഹമുണ്ടായ