Aksharathalukal

Aksharathalukal

നാം

നാം

4.4
405
Love
Summary

ഒരു നേർത്ത തെന്നലിലെനിശ്വാസമായ് നമ്മിൽ നാംപൊഴിഞ്ഞ നേരംതമ്മിൽ ഹൃദയം കവർന്നു നാംമകര തണുപ്പിൽഒരു പുതപ്പിനടിയിൽ നാംസല്ലപിച്ച നേരം എല്ലാം വിട്ടകലവെഅരുവിയായ് ഒഴുകിയകന്നു നാം അങ്ങകലെ അരുവിയുടെയുടനീളം കൈകൾ കോർത്തിരുന്നു നാംഅവയെല്ലാം ഇന്ന് കാലമാം ഓർമ്മച്ചെപ്പിൽഇനിയും ചിതലരിക്കപ്പെടാത്ത ഓർമ്മകളായ് മാറവെ ഇനിയും എഴുതി തീരാത്ത കവിതയായ് നാംഇനിയും പൂർണ്ണമാകാത്തഒരു പഴങ്കഥയായ് നാംഎന്നിൽ ഇന്നും അവശേഷിക്കുന്ന ഒരു കുഞ്ഞു ഓർമ്മയായ് നാം ഒടുവിൽ പാടി മറന്നകവിതകളിലെ വരികളായ് നാം ✍️ നിശാഗന്ധിcopyright ©️